തൃശൂർ പൂരം പ്രമാണിച്ച് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.6,7 തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. എറണാകുളം - കണ്ണൂർ ഇൻറ്റർസിറ്റി, കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട്, തൂത്തുക്കുടി - പാലക്കാട് പാലരുവി എന്നീ എക്സ്പ്രസ്സ് തീവണ്ടികൾക്കാണ് ഇരു ദിശകളിലും സ്റ്റോപ്പ് അനുവദിച്ചത്.