Share this Article
News Malayalam 24x7
5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; സംഭവം കൊരട്ടി ജെ.ടി.എസ് ജംഗ്ഷനില്‍
accident


ദേശീയപാതയിൽ കൊരട്ടി ജെടിഎസ് ജംഗ്ഷനിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു..ഒരാൾക്ക് സാരമായി പരിക്കേറ്റു.വെള്ളിയാഴ്ച രാവിലെ 9.30 ആയിരുന്നു സംഭവം.

മുമ്പിൽ പോയിരുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്തപ്പോൾ കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി മുന്നിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുമ്പിലുണ്ടായിരുന്ന കാർ  ഓട്ടോയിൽ ഇടിക്കുകയും ഓട്ടോറിക്ഷ പിക്കപ്പിൽ ഇടിക്കുകയും പിക്കപ്പ്  കാറിൽ ഇടിക്കുകയും ആയിരുന്നു.

ഇതേ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു .ഇടിച്ച വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിശേഷമാണ് വാഹനഗതാഗതം പുനർ സ്ഥാപിച്ചത്.

പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചു. ലോറി അമിതവേഗതയിലായതുകൊണ്ടു പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നു എന്ന് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories