Share this Article
KERALAVISION TELEVISION AWARDS 2025
ടിപ്പറുകളുടെ അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു
A young man was injured in an accident due to over speeding of tippers

ടിപ്പറുകളുടെ അമിതവേഗം അപകടത്തിൽ യുവാവിന്  പരിക്കേറ്റു. ഇടുക്കി പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജുവിനാണ് ടിപ്പർ തട്ടിവീണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ ബിജു ഇടുക്കി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് .

ഇടുക്കി തടിയംപാട് - വിമലഗിരി റോഡിൽ കഴിഞ്ഞ ദിവസം ആണ് അപകടം ഉണ്ടായത്. പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജു തടിയംപാട് പോയി വീട്ടുസാധനങ്ങൾ വാങ്ങി തിരികെ സ്കൂട്ടറിൽ വരുമ്പോൾ എതിരെ മെറ്റലുമായി അമിത വേഗത്തിൽ വന്ന ടിപ്പറിൻ്റെ പിൻഭാഗം തട്ടിവീഴ്ത്തിയതായി ബിജു പറഞ്ഞു.

അപകടത്തിൽ അബോധാവസ്ഥയിലായി പോയ ബിജുവിനെ  ടിപ്പർ ഡ്രൈവർ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആശൂത്രിയിൽ പറഞ്ഞത് വഴിയിൽ സ്കൂട്ടർമറിഞ്ഞു വീണ് കിടക്കുകയായിരുന്നു എന്നാണ്.

ബോധം തെളിഞ്ഞശേഷം ടിപ്പർ തട്ടിയാണ് താൻ വീണത് എന്ന് ബിജു പറഞ്ഞതോടെയാണ് ആശൂപത്രി അധികൃതരും വിവരം അറിഞ്ഞത്. സ്കൂൾ സമയത്തിന് മുൻപ് ലോഡ് എത്തിക്കുവാനുള്ള തത്രപ്പാടിൽ വീതി കുറഞ്ഞ റോഡിലുണ്ടായ അപകടം ടിപ്പർ ഉടമകൾ മറച്ചുവച്ചതായും ബിജു പറഞ്ഞു.

ആശൂപത്രിയിൽ എത്തിച്ചശേഷം  ഇവർ തിരിഞ്ഞു നോക്കിയിട്ടില്ലന്നും ബിജു പറയുന്നു. കാലിന് പരിക്കേറ്റ യുവാവ് മൂന്നു മാസത്തിലധികം വിശ്രമ ജീവിതം നയിക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പെൺകുട്ടികൾ മാത്രമുള്ള കൂലിപ്പണിക്കാരനായ ബിജു ദൈനം ദിന ചിലവിനു പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories