കേരള സർവകലാശാലയിൽ ഇന്ന് സിന്ഡിക്കേറ്റ് യോഗം ചേരും, വി സിയും ഇടത് സിന്ഡിക്കേറ്റ് അംഗങ്ങളും തമ്മിലുളള തർക്കം തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിയ്ക്കാണ് യോഗം. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനാണ് മീറ്റിങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ, രജിസ്ട്രാർ അനിൽകുമാറിന് പകരം മിനി കാപ്പൻ നോട്ടീസ് അയക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.