Share this Article
News Malayalam 24x7
റെയില്‍വേ സ്റ്റേഷനിൽ നിന്നും ബുള്ളറ്റുമായി മുങ്ങി; എഐ ക്യാമറയില്‍ കുടുങ്ങി; അറസ്റ്റ്
വെബ് ടീം
posted on 06-10-2023
1 min read
RAILWAY STATION KANNUR BULLET THEFT AI CAMERA

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ ക്യാമറയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ ക്യാമറയില്‍ പതിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. 

നാലാം തീയതി രാവിലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് മോഷണം പോകുന്നത്. തുടര്‍ന്ന് തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എഐ ക്യാമറയില്‍ പതിയുന്നത്.

പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയുടെ ചിത്രവും എഐ ക്യാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories