Share this Article
News Malayalam 24x7
സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെപ്പ്
Shots fired


മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ വെടിവയ്പ്. പരിക്കേറ്റ യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂവാറ്റുപുഴ കടാതിമംഗലത്ത് വീട്ടിൽ നവീനാണ് വെടിയേറ്റത്. നവീന്റെ അമ്മയുടെ സഹോദരിയുടെ മകൻ കിഷോറാണ് പിടിയുതിർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിനുള്ളിൽവച്ച് നവീനുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ കിഷോർ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു.

തോക്കിന് ലൈസൻസ് ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശത്തായിരുന്ന കിഷോർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. നവീനും കിഷോറും ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories