മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിച്ച സംഭവത്തിൽ പി വി അൻവറിനെതിരെ വിജിലൻസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകി എന്ന കണ്ടെത്തലിൽ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും വിജിലൻസ് പ്രതിപട്ടികയിൽ ചേർത്തു.പി വി അൻവർ കേസിലെ നാലാം പ്രതിയാണ്.2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. ഇത് കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് മലപ്പുറത്തെ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയത്.