നെക്രജെ സ്വദേശി ഇക്ബാൽ പി.എമ്മിനെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആക്കി. ബദിയടുക്ക പൊലീസാണ് ഇയാളെ പിടികൂടിയത്. ഇതോടെ ജില്ലയിൽ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആയവരുടെ എണ്ണം 12 ആയി.കേരളത്തിലെയും കർണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇക്ബാൽ പി.എമ്മിനെതിരെ കേസുകളുണ്ട്. ദക്ഷിണ കന്നട കാവൂർ പൊലീസ് സ്റ്റേഷനിൽ 2019-ൽ 41.14 കിലോഗ്രാം കഞ്ചാവ് കടത്തിയതിനും, ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ 2025-ൽ 26 ഗ്രാം എം.ഡി.എം.എ. കൈവശം സൂക്ഷിച്ചതിനും ഇയാൾ പ്രതിയാണ്.