Share this Article
KERALAVISION TELEVISION AWARDS 2025
ഭിന്നശേഷിക്കാരനായ 16 കാരന്‍ സംരക്ഷണകേന്ദ്രത്തില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ നടപടി
Action taken in the case of a 16-year-old differently-abled man being brutally beaten up in a shelter

ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന് പരാതി. പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മര്‍ദ്ദനമേറ്റത്.  സംഭവത്തില്‍  രണ്ട് പേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.

തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെ ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായാണ് ചാത്തങ്കരി സ്വദേശിയായ 16കാരന്‍  ആശുപത്രിയില്‍ എത്തിയത്. ക്രൂരമായ മര്‍ദ്ദനമാണ് കുട്ടിക്ക് ഏറ്റതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ തന്നെയാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories