Share this Article
KERALAVISION TELEVISION AWARDS 2025
വയനാടിനെ ചേര്‍ത്തു പിടിക്കാന്‍ സൈക്കിള്‍ വാങ്ങണമെന്ന മോഹം ഉപേക്ഷിച്ച് രണ്ട് കുരുന്നുകള്‍
Two children gave up their desire to buy a bicycle to join Wayanad

ദുരന്തം പെയ്തിറങ്ങിയ വയനാടിനെ ചേര്‍ത്തു പിടിക്കാന്‍ സൈക്കിള്‍ വാങ്ങണമെന്ന മോഹം ഉപേക്ഷിച്ച് രണ്ട് കുരുന്നുകള്‍. സൈക്കിള്‍ വാങ്ങാനായി കുടുക്കകളില്‍ സൂക്ഷിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ് ആലപ്പുഴ സ്വദേശികളായ മിലനും മേഹനും

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് നിര്‍ക്കുന്നം മീത്തില്‍ വീട്ടില്‍ ജോഷി- ഗീതു ദമ്പതികളുടെ മക്കളായ മിലന്‍, മേഹന്‍ എന്നിവരാണ് സമ്പാദ്യക്കുടുക്കയിലെ പണം ദുരിതബാധിതര്‍ക്കായി നല്‍കിയത്. സൈക്കിള്‍ വാങ്ങുന്നതിനായാണ് ഇരുവരും കുടുക്കകളില്‍ പണം ശേഖരിച്ചു തുടങ്ങിയത്.

ഇതിനിടയിലാണ് നാടിനെ കണ്ണീരിലാഴ്ത്തി വയനാട്ടില്‍ ദുരിതം പെയ്തിറങ്ങി. ഇതോടെയാണ് സൈക്കിള്‍ എന്ന സ്വപ്നം ഉപേക്ഷിച്ച് രണ്ട് വര്‍ഷമായി സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

കുട്ടികളുടെ കയ്യില്‍ നിന്നും എച്ച് സലാം എം എല്‍ എ സമ്പാദ്യക്കുടുക്കകള്‍ ഏറ്റുവാങ്ങി.മിലന്‍ പുന്നപ്ര സെന്റ്. അലോഷ്യസ് സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയും മേഹന്‍ പുന്നപ്ര കാര്‍മല്‍ സ്‌കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയുമാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories