Share this Article
News Malayalam 24x7
മറയൂരില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍
Defendants

ഇടുക്കി മറയൂരില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. ചന്ദന റിസര്‍വ്വ് 54-ല്‍ നിന്നാണ് ചന്ദനമരം മുറിച്ച് വില്‍പ്പന നടത്തിയത്.

പുറവയല്‍ കുടി സ്വദേശി ഗോപാലന്‍, ഊഞ്ഞാമ്പാറക്കുടി സ്വദേശി ദീപകുമാര്‍, മറയൂര്‍ കരിമുട്ടി സ്വദേശി സുനില്‍, പയസ് നഗര്‍ സ്വദേശി വിനോദ് എന്നിവരാണ് മറയൂര്‍ ചന്ദന റിസര്‍വ്വില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തിയ കേസില്‍ അറസ്റ്റിലായത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു ചന്ദന റിസര്‍വ്വില്‍ നിന്നും മരം മുറിച്ചു കടത്തപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതോടെ വനപാലകര്‍ അന്വേഷണം ആരംഭിച്ചു. 

സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്.

പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. മറയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ജു കെ അരുണ്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്രീകുമാര്‍ വി ആര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഹിത് എം രാജ്,തോമസ് മാത്യു, ഷിജിന്‍ ലാല്‍ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.സംഭവത്തില്‍ മറ്റ് ചിലര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories