Share this Article
Union Budget
മൂന്ന് നില കെട്ടിടത്തിൽ നിന്ന് സിമന്റ് ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
വെബ് ടീം
posted on 30-05-2025
1 min read
cement brick

കൊച്ചി: സിമന്‍റ് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സത്താർ‌ ഐലൻഡ് കൈതത്തറ ശ്യാമോന്‍റെ ഭാര്യ ആര്യ (34) ആണ് മരിച്ചത്. മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് ഇഷ്ടിക ആര്യയുടെ തലയിൽ വീണത്.ഒപ്പം ഉണ്ടായിരുന്ന മകൾക്കും പരുക്കേറ്റിട്ടുണ്ട്. ആര്യയും മകളും മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്‍റ് ഇഷ്ടികയാണ് താഴേക്ക് വീണത്.അപകടം നടന്ന ഉടൻ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories