തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്.
വിജയശതമാനം ഏറ്റവും കുടുതല്‍ ഇടുക്കിയും കുറവ് കാസര്‍കോടുമാണ്. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 76 എണ്ണമാണ്. ഇതില്‍ ഒന്‍പത് എണ്ണം സര്‍ക്കാര്‍ സ്‌കൂള്‍ ആണ്. 30 അണ്‍ എയ്ഡഡ് സ്‌കൂളും ഉള്‍പ്പെടുന്നു.സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്.
വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം ലഭ്യമാകും. മാർച്ച് മാസത്തിൽ നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായതിനെ തുടർന്നാണ് ഫലം പുറത്തുവിടുന്നത്. ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കേണ്ടതിനാൽ കൃത്യസമയത്ത് തന്നെ ഫലം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ:
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈൽ ആപ്ലിക്കേഷനുകൾ:
SAPHALAM 2026
iExaMS-Kerala
Nammude Keralam App
PRD Live