Share this Article
ശബരിമല ദർശനത്തിനുള്ള വെർച്വല്‍ ക്യൂ ബുക്കിംഗിന് തുടക്കം
Sabarimala Pilgrimage

ശബരിമല ദർശനത്തിനുള്ള വെർച്വല്‍ ക്യൂ ബുക്കിംഗിന് തുടക്കം. ബുക്കിംഗ് സൗജന്യമാണ്. പമ്പ നിലക്കൽ വഴി ദിനംപ്രതി 60,000 പേർക്കാണ്  വെർച്വൽ  ക്യൂ വിലൂടെ ദർശനം  അനുവദിക്കുക. എരുമേലി കാനന പാതയിലൂടെ 3000 പേർക്കും വണ്ടിപ്പെരിയാർ സത്രം വഴി ദിനംപ്രതി 3000 പേർക്കും  വെർച്ച്വൽ ക്യൂ ദർശനത്തിന് ബുക്ക് ചെയ്യാം. എരുമേലിയിലും വണ്ടിപ്പെരിയാറിലും സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 2000 പേർക്ക് ആണ് സ്പോട്ട് ബുക്കിംഗ് ചെയ്യാനുള്ള  അവസരം. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories