Share this Article
ഇസ്രയേൽ തിരഞ്ഞെടുപ്പ് ഫലം: കേവല ഭൂരിപക്ഷമില്ലാതെ മുന്നണികൾ
Israel Election Results

ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷമില്ല. നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യത്തിന് 53 സീറ്റും. ഗാദി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യത്തിന് 48 സീറ്റും എന്നതാണ് നിലവിലെ സ്ഥിതി. അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളിലും മുന്നേറുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അറബ് പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാകും. അതേസമയം, വോട്ടെണ്ണല്‍ ഇത്രയും പിന്നിട്ടിട്ടും ആര്‍ക്കും കേവലഭൂരിപക്ഷമായ 61 സീറ്റിലെത്താനായിട്ടില്ല. അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിറിച്ചതായി ആരോപിച്ച് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി രം?ഗത്തെത്തി. അറബ് പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടത്തിയതായാണ് ലികുഡ് പാര്‍ട്ടിയുടെ ആരോപണം. കൈക്കൂലി, ഭീഷണിപ്പെടുത്തല്‍, അക്രമം, വ്യാജരേഖ ചമയ്ക്കല്‍, കള്ളവോട്ട് തുടങ്ങിയവയിലൂടെയാണ് അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും ലികുഡ് പാര്‍ട്ടി ആരോപിക്കുന്നു. വിഷയത്തില്‍ ഇസ്രയേലിന്റെ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റും പൊലീസും അന്വേഷണം നടത്തണമെന്നും ലികുഡ് പാര്‍ട്ടി ആവശ്യപ്പെട്ടു. അതിനിടെ, നെതന്യാഹു വീണ്ടും ഭരണത്തിലേറുന്നത് തടയാനായി അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ആലോചനകളും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories