Share this Article
ഐസ ദേശീയ അധ്യക്ഷന്‍ നേഹ ബോറ മജിസ്‌ട്രേറ്റിന് മുന്നിൽ വീണ്ടും ഹാജരാകും: നിയമനടപടികൾ തുടരുന്നു
Neha Bora

SIR നെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഐസ ദേശീയ അധ്യക്ഷന്‍ നേഹ ബോറ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഇന്ന് വീണ്ടും ഹാജരാകും. തിരംഗ മാര്‍ച്ചുമായി ബന്ധപ്പെട്ട് നേഹ സമാധാന ബോണ്ട് ഒപ്പിടമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ശനിയാഴ്ച നേഹ ഹാജരായിരുന്നു. സമാധാനം ലംഘിക്കുന്നുവെന്ന പൊലീസ് ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മജിസ്‌ട്രേറ്റ് നല്‍കിയ സമരപരിധി ഇന്ന് അവസാനിക്കും. നേഹയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും മജിസ്‌ട്രേറ്റിന്റെ തുടര്‍ നടപടികള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories