Share this Article
News Malayalam 24x7
3 നവജാത ശിശുക്കള്‍ കൂടി മരിച്ചു;ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ മരണം 15 ആയി
uttar pradesh medical fire

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ  മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തില്‍ 3  നവജാത ശിശുക്കള്‍ കൂടി മരിച്ചു.ഇതോടെ തീപിടിത്തത്തില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 15 ആയി. തീപിടിത്തത്തില്‍ നിന്ന് പുറത്തെടുത്ത മൂന്ന് കുഞ്ഞുങ്ങളും മരിച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നരേന്ദ്ര സിംഗ് സെന്‍ഗാര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ വൈദ്യുത തകരാറാണ് കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, എന്‍ഐസിയുവിലെ അഗ്‌നിശമന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന്  പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഝാന്‍സിയിലെ  മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories