Share this Article
News Malayalam 24x7
SDPI കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാജ്യവ്യാപക റെയ്ഡ്
SDPI Offices

SDPI കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാജ്യവ്യാപക റെയ്ഡ്. ഡല്‍ഹിയിലെ എസ്ഡിപിഐയുടെ ദേശീയ ആസ്ഥാനത്ത് അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ മൂന്നിടത്ത് പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് ഇഡി നടപടി.


കേരളത്തില്‍ മലപ്പുറത്തെ എസ്ഡിപിഐ ഓഫീസില്‍ ഇഡി റെയ്ഡ്. എസ്.ഡി.പി.ഐ.യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളെക്കുറിച്ചും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. നേരത്തെ മലപ്പുറം ജില്ലയിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി. അന്വേഷിക്കുന്നുണ്ട്.


ലപ്പുറം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഗ്രീന്‍വാലി ഫൗണ്ടേഷന്‍ ഓഫീസിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories