ജമ്മു കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണ ശ്രമം. ഇരുപതോളം ഡ്രോണുകൾ ഒരു മണിക്കൂറിനുള്ളിൽ എത്തിയതായി റിപ്പോർട്ടുകൾ.നിരന്തരമായ ആക്രമണ ശ്രമങ്ങൾ ഇന്ത്യ നിർവീര്യമാക്കി.
ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ചു. മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. പഞ്ചാബ് അമൃത്സറിലും പഠാന്‍കോട്ടും ഫിറോസ്പൂരിലും പാക്ക് ഡ്രോണുകളെത്തി. രാജസ്ഥാന്‍ ജയ്സല്‍മേറിലും ജയ്പുര്‍ വിമാനത്താവളത്തിന് സമീപവും ആക്രമണനീക്കമുണ്ടായി. പഠാന്‍കോട്ട് ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമം ഇന്ത്യ തകര്‍ത്തു.
നിയന്ത്രണരേഖയില്‍ വ്യാപകവെടിവയ്പ് തുടരുകയാണ്. ജമ്മു മേഖലയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. നഗരത്തില്‍ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.ഇതിനൊപ്പം നിയന്ത്രണരേഖയില്‍ പലയിടത്തും രൂക്ഷമായ പാക്ക് ഷെല്ലിങ് നടക്കുന്നുണ്ട്. കുപ്‌വാര, പൂഞ്ച്, ഉറി, ആര്‍എസ് പോറ, അര്‍ണിയ എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണമുണ്ട്. കുപ്‌വാരയിലെ കര്‍ണ സെക്ടര്‍, പൂഞ്ചിലെ ദിഗ്വാര്‍, കര്‍മദ മേഖലകളിലാണ് ആക്രമണം. പൂഞ്ചില്‍ സൈറൺ മുഴങ്ങി. രജൗരിയില്‍ മുന്‍കരുതലിന്‍റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചം അണച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മുന്‍കരുതലുകളുടെ ഭാഗമായി ലൈറ്റുകള്‍ അണച്ചു. കാര്‍ഗിലില്‍ നാളെ രാവിലെ 5.30 വരെ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.