Share this Article
News Malayalam 24x7
'എല്‍ദോസ് കുന്നപ്പിള്ളി മതി'; പെരുമ്പാവൂരിൽ പോസ്റ്റർ
Support Posters for MLA Eldhose Kunnappilly Appear in Constituency

നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെ പെരുമ്പാവൂരിൽ പോസ്റ്റർ പ്രതിഷേധം. 'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി' എന്ന വാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 'ടീം യുഡിഎഫ്' എന്ന പേരിലാണ് ഈ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയും പോസ്റ്ററുകളിൽ രൂക്ഷ വിമർശനമുണ്ട്. സ്വന്തം വാർഡിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയായി വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.


അധ്യാപിക നൽകിയ ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് എൽദോസിന് സീറ്റ് നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും, വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. 26-ന് കേസിലെ നിർണായക നടപടികൾ വരാനിരിക്കുന്നതും സീറ്റ് നിഷേധിക്കാൻ കാരണമായി പറയപ്പെടുന്നു. എന്നാൽ, മണ്ഡലത്തിൽ എൽദോസിനുള്ള ജനപ്രീതി വോട്ടായി മാറുമെന്നും അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കെ മണ്ഡലത്തിലെ ഈ പോസ്റ്റർ യുദ്ധം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories