Share this Article
News Malayalam 24x7
DMK-AIADMK സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ രാജി വയ്ക്കുമെന്ന് TVK
Tamil Nadu Political Crisis

തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. നടൻ വിജയന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) അധികാരത്തിലേറുന്നത് തടയാൻ ബദ്ധശത്രുക്കളായ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കുന്നതായി റിപ്പോർട്ടുകൾ. വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അകറ്റി നിർത്താൻ സഖ്യസർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇരു പാർട്ടികൾക്കുമിടയിൽ സജീവമാണ്.

നിലവിൽ ടിവികെയ്ക്ക് 108 എംഎൽഎമാരുടെ പിന്തുണയുണ്ട്. കോൺഗ്രസിന്റെ 5 പേർ കൂടി ചേരുമ്പോൾ ഇത് 113 ആയി ഉയരും. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് എത്താൻ ടിവികെയ്ക്ക് ഇനിയും 5 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഇടത് പാർട്ടികളായ സിപിഐ, സിപിഎം, കൂടാതെ വിസികെ എന്നിവരുടെ നിലപാട് നിർണ്ണായകമാകും. ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഈ പാർട്ടികൾ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.


അതേസമയം, ഡിഎംകെയും എഐഎഡിഎംകെയും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ടിവികെയുടെ 108 എംഎൽഎമാരും കൂട്ടരാജിവെയ്ക്കുമെന്ന് പാർട്ടി നേതൃത്വം ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ സംസ്ഥാനം മറ്റൊരു ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും.


ഭൂരിപക്ഷം തെളിയിക്കാതെ ആരെയും സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ. ഗവർണറുടെ നീക്കങ്ങളിൽ പ്രതിഷേധിച്ച് ടിവികെ പ്രവർത്തകർ ലോക്ഭവന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന നിബന്ധനയിലാണ് ഡിഎംകെയിലെ ഒരു വിഭാഗം എഐഎഡിഎംകെയുമായുള്ള സഖ്യത്തെ പിന്തുണയ്ക്കുന്നത്. തമിഴ് രാഷ്ട്രീയം ആര് ഭരിക്കും എന്നതിൽ വരും മണിക്കൂറുകൾ നിർണ്ണായകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories