Share this Article
‘തെറ്റുപറ്റി തിരിച്ചെടുക്കണം’, 'നിരുപാധികം മാപ്പ്': കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് പത്മജയും പത്മിനി തോമസും, കെപിസിസിക്ക് കത്ത്
വെബ് ടീം
0 hours 36 Minutes Ago
1 min read
padmaja

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാല്‍ കെപിസിസി അധ്യക്ഷന് കത്തയച്ചു. ഇ മെയില്‍ വഴിയാണ് സണ്ണി ജോസഫിന് കത്തയച്ചത്. തെറ്റു പറ്റിയെന്നും, കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും കത്തു നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്, ബിജെപി വിട്ട മുന്‍ കായികതാരം പത്മിനി തോമസും കെപിസിസിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇന്ദിരാ ഭവനിലെത്തിയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പത്മിനി കത്തുനല്‍കിയത്. ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നു. അതില്‍ ദുഃഖമുണ്ടെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റു തിരുത്തുകയാണെന്നും പത്മിനി തോമസ് പറഞ്ഞു.

ബിജെപിയിൽ ചെന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവിടുത്തെ കാര്യങ്ങളും പ്രവർത്തനങ്ങളും മനസ്സിലായി. ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് എടുത്തുചാടി ഒരു കാര്യം ചെയ്താണ്. അതിൽ ഒരുപാട് ദുഃഖമുണ്ട്. ആ തെറ്റു താൻ തിരുത്തുകയാണ്. അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണെന്നും പത്മിനി തോമസ് പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories