കൊച്ചി: സംരംഭകരംഗത്തെ കേരളമാതൃകയാണ് കേരളവിഷൻ എന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാൻ ഡോ. വി. വേണു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റൽ കേബിൾ, ബ്രോഡ്‌കാസ്റ്റ്. ബ്രോഡ്ബാൻഡ് എക്‌സിബിഷനായ മെഗാ കേബിൾ ഫെസ്റ്റിൻ്റെ 24-ാമത് എഡിഷൻ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മയുടെ ബലത്തില്‍ എല്ലാ ന്യൂനതകളെയും ഇല്ലാതാക്കിയുള്ള ഒറ്റക്കെട്ടായ വളര്‍ച്ചയാണ് സിഒഎയുടെയും കേരളവിഷൻ്റേതുമെന്ന് മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനും കൂടിയായ ഡോ. വി. വേണു പറഞ്ഞു. സംരംഭകരംഗത്തെ കേരളീയമാതൃക എന്ന നിലയില്‍ കേരളവിഷൻ ടൂറിസം സംരംഭമായ ‘യെസ് ടു ഗോ’യെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിൽ ജിയോ സ്റ്റാർ മലയാളം എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് കിഷൻ കുമാര്‍ മുഖ്യാതിഥിയായി
മൊബൈല്‍ ഫോണും ഇൻ്റർനെറ്റും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത ഒരു കാലത്തെ ദീര്‍ഘവീക്ഷണത്തോടെ കണ്ട സാങ്കേതിക മുന്നേറ്റമാണ് കേരളവിഷൻ്റേതെന്ന് ചടങ്ങിൽ അധ്യക്ഷനായ സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ പറഞ്ഞു.
ചടങ്ങിൽ കേരള വിഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
കൊച്ചി സെൻട്രൽ അസിസ്റ്റൻഡ് കണ്ണീഷണര്‍ ഓഫ് പോലീസ് സിബി ടോം മുഖ്യാതിഥിയായി.
സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പിബി സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, കെസിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അനില്‍ മംഗലത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മെഗാ കേബിള്‍ ഫെസ്റ്റ് ജനറല്‍ കൺവീനര്‍ അബുബക്കര്‍ സിദ്ദിഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള ഇൻഫോ മീഡിയ സിഒഇ എൻ.ഇ ഹരികുമാര്‍ നന്ദി അറിയിച്ചു.
സിഒഎയുടെയും കേരളവിഷൻ്റെയും ആഭിമുഖ്യത്തിൽ കേരള ഇൻഫോ മീഡിയ സംഘടിപ്പിക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റ് നവംബർ 28 വരെ മൂന്നു ദിവസങ്ങളിലായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടരും. വിവിധ വിഷയങ്ങളിൽ പ്രഗത്ഭര്‍ പങ്കെടുക്കുന്ന മാധ്യമ-സാങ്കേതിക-സംപ്രേഷണ സെമിനാറുകള്‍ ഫെസ്റ്റിനെ ശ്രദ്ധേയമാക്കുകയാണ്.
ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള പ്രമുഖ ബ്രോഡ്‌കാസ്റ്റർമാരും ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ് ടെക്നോളജി കമ്പനികളും ട്രേഡർമാരും മുൻനിര ചാനലുകളും പങ്കെടുക്കുുന്ന ഫെസ്റ്റിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉല്‌പന്നങ്ങളും നൂറോളം സ്റ്റാളുകളിലായി പ്രദർശിപ്പിക്കുന്നുണ്ട്.