Share this Article
News Malayalam 24x7
പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല; സമാധാന ചര്‍ച്ചകള്‍ക്കിടെ ഹോര്‍മുസില്‍ വീണ്ടും ആക്രമണം
Trump

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന് ശക്തമായ തിരിച്ചടി നൽകിയതായും ഇറാന്റെ ഡ്രോണുകൾ തകർത്തതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഎസ് സൈന്യം തങ്ങളുടെ ജനവാസ മേഖലകളിലും തുറമുഖങ്ങളിലും വ്യോമാക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും സമാധാന ചർച്ചകളെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു. യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് സൂചന.


സംഭവത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ഉണ്ടായ ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ യുദ്ധസജ്ജീകരണങ്ങളുമായി ഇരു വിഭാഗവും നിലയുറപ്പിച്ചിരിക്കുന്നതിനാൽ മേഖലയിൽ ഏത് നിമിഷവും വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories