Share this Article
News Malayalam 24x7
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ധനബിൽ നിയമസഭ പാസ്സാക്കി; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും ബില്ലിൽ
വെബ് ടീം
posted on 01-07-2026
1 min read
finance bill

തിരുവനന്തപുരം: ധനബിൽ പാസാക്കി നിയമസഭ.പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പാസ്സാക്കിയത്. വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കണമെന്ന നിർദേശം ബില്ലിലുണ്ട്.പക്ഷെ മദ്യനയം യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

അതേസമയം ബിൽ പാസായാലും വില്പനക്ക് സർക്കാരിൻ്റെ പ്രത്യേക വിജ്ഞാപനം വേണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 

അതേസമയം ധനബില്ലിലെ ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭ വിട്ട് പുറത്തേയ്ക്ക് ഇറങ്ങി. നാടിന് ആപത്ത് വരുത്താന്‍ മദ്യ വ്യാപനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അതീവ ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷമായിരിക്കണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. യുഡിഎഫില്‍ ഇന്നേവരെ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories