UDF നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകുന്നേരം ഏഴുമണിക്ക് കന്റോണ്‍മെന്റ് ഹൌസിലാണ് യോഗം ചേരുക. ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം പ്രധാന അജണ്ടയാകും. ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സ്വര്‍ണപ്പാളി വിവാദത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. മുന്നണി ഒറ്റക്കെട്ടായ സമരത്തിനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.