Share this Article
News Malayalam 24x7
രാജ്യദ്രോഹക്കേസ്; സിദ്ധാര്‍ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് വിലക്കി സുപ്രീം കോടതി
 Siddharth Varadarajan, Karan Thapar

രാജ്യ ദ്രോഹക്കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ദി വയര്‍ എന്ന മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജാനും, കണ്‍സല്‍ട്ടിങ് എഡിറ്റര്‍ കരണ്‍ ഥാപ്പറിനുമെതിരായ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. ഇരുവരുടെയും അറസ്റ്റ് വിലക്കി. സെപ്തംബര്‍ 15 വരെ ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ല. ഇരുവരും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്ക് വിമാനങ്ങള്‍ നഷ്ടമായത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് ദി വയറില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ വരദരാജന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയുടെ സൈനിക അറ്റാഷെയുടെ പ്രതികരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അത് മറ്റ് മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വരദരാജന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories