സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.അടുത്ത മൂന്ന് ദിവസം കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറും. കേരളത്തിന് മുകളിലൂടെ പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് കൂടുതല്‍ ശക്തിപ്പെടും അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി തെക്കന്‍ കേരളത്തിനും അതീവ ജാഗ്രതാമുന്നറിയിപ്പ്.