തപാല്‍ വേട്ടുകള്‍ പൊട്ടിച്ചു തിരുത്തി എന്ന വെളിപ്പെടുത്തലില്‍ ജി സുധാകരനനെതിരെ കൂടുതല്‍ നടപടികളിലേക്ക് പൊലീസ്. സുധാകരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പ്രസംഗത്തിന്റെയും തിരുത്തല്‍ പ്രസംഗത്തിന്റെയും വീഡിയോകള്‍ ശേഖരിച്ചു. 36 വര്‍ഷം വര്‍ഷം മുമ്പുള്ള സംഭവത്തില്‍ തെളിവ് കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.