Share this Article
Union Budget
രാജ്യത്ത് 244 ജില്ലകളിൽ മോക് ഡ്രിൽ, കേരളത്തിൽ രണ്ട് ജില്ലകളിൽ; വിശദാംശങ്ങൾ പുറത്തു വിട്ട് കേന്ദ്രം
വെബ് ടീം
posted on 06-05-2025
1 min read
mock drill

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാധ്യത ശക്തമാകുന്നതിനിടെ മോക് ഡ്രില്ലിനൊരുങ്ങി രാജ്യം. മേയ് 7ന് രാജ്യത്ത് 244 ജില്ലകളിലാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. സ്ഥലങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തു വിട്ടു.

ജമ്മു കശ്മീരിൽ ഉറി, അനന്ത്നാഗ്, ബാരാമുള്ള കാർഗിൽ , കത്വ, കുപ്‌വാര, ലേ തുടങ്ങി 19 ഇടങ്ങളിൽ കാറ്റഗറി 2 ഇനത്തിലും പുൽവാമയിൽ കാറ്റഗറി 3 ഇനത്തിൽ പെട്ട മോക് ഡ്രില്ലും നടത്തും.ഹരിയാനയിലെ ജജ്ജാർ, ഝാർഖണ്ഡിലെ ഗോഡ്ഡ, സാഹേബ്ഗഞ്ച്, അരുണാചലിലെ ബോംഡില, അസമിലെ ഡെറാഗ്, ഗോലഗാട്ട്, കാർബിയോങ്ഗ്ലോങ്, കൊക്രാഝർ എന്നിവടിയങ്ങളിലും ബിഹാറിലെ ബെഗുരാരൈയിലും കാറ്റഗറി 3 ഇനത്തിൽ പെട്ട മോക് ഡ്രിൽ ആണ് നടത്തുക.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ കാറ്റഗറി 2 ഇനത്തിൽ പെട്ട മോക് ഡ്രിൽ നടത്തും.അടിയന്തര സാഹചര്യം നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകണമെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം. ഇതിനായി ബുധനാഴ്ച (May 07) വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രാജ്യത്തുടനീളമുള്ള 244 നിയുക്ത സിവിൽ ഡിഫൻസ് ജില്ലകളിലായി വലിയ തോതിലുള്ള മോക്ക് ഡ്രിൽ നടത്തും.

രാജ്യമൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ച് പ്രവർത്തനക്ഷമത പരിശോധിക്കണം

ആക്രമണമുണ്ടായാൽ സ്വയരക്ഷ എങ്ങനെയെന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം

പൊടുന്നനെ വൈദ്യുതി നിലച്ചാൽ നേരിടാനുള്ള സംവിധാനങ്ങൾ തയാറാക്കണം

ഒഴിപ്പിക്കലിനു പരിശീലനം വേണം തുടങ്ങിയ യുദ്ധസാഹചര്യം നേരിടാനുള്ള നിർദേശമാണു കേന്ദ്രം നൽകിയത്

പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്‍റുകളുടെയും പദ്ധതികളുടെയും സംരക്ഷണത്തിനു സ്വീകരിക്കേണ്ട നടപടികളും സംസ്ഥാനങ്ങൾ സജ്ജാക്കണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories