ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. 60 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് നിഗമനം. തെരച്ചിലിനായി കെഡാവർ നായ്ക്കളെ എത്തിക്കും. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്,കരസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുന്നു. 130 പേരെ രക്ഷപ്പെടുത്തി.