Share this Article
News Malayalam 24x7
അരുന്ധതി റോയിയ്ക്കെതിരെ യു.എ.പി.എ പ്രകാരം നടപടി; പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി
വെബ് ടീം
posted on 14-06-2024
1 min read
delhi-lg-approves-prosecution-of-arundhati-roy-under-uapa

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അനുമതി നൽകി. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.

2010 ഒക്ടോബർ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള കമ്മിറ്റി ആസാദി ദ ഓൺലി വേ എന്ന ബാനറിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അരുന്ധതി റോയിയും പരിപാടിയിൽ പ്രസംഗിച്ചിരുന്നു. സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അരുന്ധതി റോയിക്കും മറ്റ് പ്രാസംഗികർക്കുമെതിരെ കേസെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article