ഡൽഹി വിവേക് വിഹാറിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. കിഴക്കൻ ഡൽഹിയിലെ നാല് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചയുടൻ തന്നെ 14 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കെട്ടിടത്തിൽ ഉണ്ടായിരുന്നവരാണ് മരിച്ചവരും പരിക്കേറ്റവരും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.