Share this Article
News Malayalam 24x7
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഹോര്‍മൂസ് കടലിടുക്ക് കടന്ന് മൂന്ന് ഇന്ത്യന്‍ കപ്പലുകള്‍
Three Indian Cargo Vessels Safely Navigate Strait of Hormuz

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യങ്ങളും പിരിമുറുക്കങ്ങളും തുടരുന്നതിനിടയിലും അതീവ സുരക്ഷിതമായി ഹോര്‍മൂസ് കടലിടുക്ക് കടന്ന് മൂന്ന് ഇന്ത്യന്‍ ഇന്ധന കപ്പലുകള്‍. 8.6 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലുമായി യാത്ര ചെയ്ത കപ്പലുകളിലെ 94 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

‘ദേശ് വൈഭവ്’, ‘ദേശ് വിഭോര്‍’, ‘സന്മാര്‍ ഹെറാള്‍ഡ്’ എന്നീ മൂന്ന് ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്ക് പിന്നിട്ടത്. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലുകളിലുണ്ടായിരുന്ന 94 ജീവനക്കാരില്‍ ദേശ് വൈഭവില്‍ 37 പേരും, ദേശ് വിഭോറില്‍ 27 പേരും, സന്മാര്‍ ഹെറാള്‍ഡില്‍ 30 പേരുമാണുള്ളത്.


ദേശ് വൈഭവ്, ദേശ് വിഭോര്‍ എന്നീ കപ്പലുകള്‍ ഈ മാസം 24-ന് ഗുജറാത്തിലെ തുറമുഖങ്ങളിലും സന്മാര്‍ ഹെറാള്‍ഡ് ജൂലൈ ഒന്നിന് ഒഡീഷയിലെ പാരദീപ് തുറമുഖത്തുമെത്തും. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മൂന്ന് ഇന്ത്യന്‍ കപ്പലുകള്‍ ഒരുമിച്ച് വിജയകരമായി ഹോര്‍മൂസ് കടലിടുക്ക് കടന്നുപോകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories