നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. പോര്‍ച്ചുഗലില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. വിവാഹമോതിരം ധരിച്ച് ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച ചിത്രം റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ പത്രപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോയും വിവാഹ കാര്യം സ്ഥിരീകരിച്ചു. 2016ല്‍ ഗുച്ചി ഷോപ്പിലെ സെയില്‍സ് അസിസ്റ്റന്റ് ആയിരുന്നപ്പോഴാണ് ക്രിസ്റ്റിയാനോ ജോര്‍ജിനയെ കണ്ടുമുട്ടുന്നത്. 10 വര്‍ഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.