Share this Article
News Malayalam 24x7
ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഡൽഹിയിൽ ബിജെപിയുടെ വമ്പിച്ച സ്വീകരണം
PM Narendra Modi

അധികാരത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി തുടര്‍ച്ചയായി നാല് തവണ മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം തവണയുമായി 25 വര്‍ഷവും പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണം നല്‍കി. നിരന്തര ജനസേവനമാണ് ചെയതതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തോടുള്ള കടപ്പാട് പൂര്‍ത്തിയാക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. രാജ്യത്ത് വികസനം കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും  പ്രധാനമന്ത്രി പറഞ്ഞു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories