Share this Article
ഷേഖ് ഹസീന ജന്മനാട്ടിലേക്ക് മടങ്ങുന്നു
 Sheikh Hasina

ബംഗ്‌ളാദേശ് മുന്‍പ്രധാനമന്ത്രി ഷേഖ് ഹസീന ജന്മനാട്ടിലേക്ക് മടങ്ങുന്നു. രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീന ഈ മാസം 16 ന് മടങ്ങുമെന്നാണ് വിവരം. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അധികാരം നഷ്ടമായതോടയാണ് ഷേഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍  ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗ്ലാദേശിലെത്താന്‍ ഷേഖ് ഹസീന പാസ്‌പോര്‍ട്ടും വിസയും ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം നിരസിച്ചിരിക്കുകയാണ്. ഹസീനയെ കൈമാറണമെന്നാണ്ബംഗ്ലദേശിന്റ ആവശ്യം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories