Share this Article
ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകളിൽ സ്ഫോടനം; കപ്പൽ ഗതാഗതത്തിന് കനത്ത ജാഗ്രതാ നിർദ്ദേശം
Strait of Hormuz

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നു. ഹോര്‍മുസില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് കപ്പലുകള്‍ സ്‌ഫോടനത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കടലില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടിയാണ് കപ്പലുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍പ്പെട്ട കപ്പലുകളില്‍ ഒന്ന് കടലിടുക്കിന്റെ തെക്കന്‍ തീരത്തും, മറ്റ് രണ്ട് കപ്പലുകള്‍ കിഴക്കന്‍ മേഖലയിലുമാണ് അപകടത്തില്‍പ്പെട്ടത്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories