Share this Article
യുപി തെരഞ്ഞെടുപ്പ്: കോൺഗ്രസ്-എസ്‌പി സീറ്റ് വിഭജന ചർച്ചകൾ ഇന്നും തുടരും
Congress-SP Seat-Sharing Talks Continue Today

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്നലെ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടി നേതാക്കളും കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനം ആകാതെ 15 മിനിറ്റില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.  131 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഈ മണ്ഡലങ്ങളുടെ പട്ടിക എസ് പി നേതൃത്വത്തിന് കൈമാറി. ശക്തികേന്ദ്രങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ  ആവശ്യം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മണ്ഡലത്തിലെങ്കിലും മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോകുന്നുണ്ടെന്നാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രതികരിച്ചത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories