Share this Article
അശ്ലീല സന്ദേശ വിവാദം: ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരെ കള്ളക്കുറിച്ചി കളക്ടർ പരാതി നൽകി
Kallakurichi Collector Files Complaint Against TVK MLA

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ച വിവദാത്തില്‍  TVK എംഎല്ലെക്കെതിരെ പരാതി നല്‍കി കളക്ടര്‍. ടിവികെ എംഎല്‍എ അരുള്‍ വിഘ്‌നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ പരാതി നല്‍കിയത്. എംഎല്‍എക്കെതിരായ ആരോപണത്തില്‍ കളക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടര്‍ രേഖാമൂലം പരാതി നല്‍കിയത്. കള്ളക്കുറിച്ചി എംഎല്‍എയായ അരുള്‍ വിഘ്‌നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് ആരോപണം. എന്നാല്‍, ടിവികെ എംഎല്‍എയും പാര്‍ട്ടിയും മന്ത്രിമാരും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories