കാലിഫോർണിയ: ജെൻസെൻ ഹുവാംഗിനെ വീണ്ടും പ്രസിഡന്റും സിഇഒയുമായി തിരികെ നിയമിച്ച് എൻവിഡിഎ. ജെൻസെനുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം അദ്ദേഹത്തിന് കമ്പനിയെ നയിക്കാനുള്ള കഴിവിലും സത്യസന്ധതയിലും ബോർഡിന് വിശ്വാസം വന്നതോടെയാണ് ഏകകണ്ഠമായി തീരുമാനമെടുത്തതെന്നാണ് വിവരം.
'എൻവിഡിയയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ മനുഷ്യൻ' എന്നാണ് കമ്പനി ഇതെക്കുറിച്ച് വ്യക്തമാക്കിയത്.കമ്പനി പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ഡയറക്ടർ ബോർഡ് അംഗമായുമാണ് ഹുവാംഗിനെ പുനർനിയമിച്ചിരിക്കുന്നത്.
നേരത്തെ വിവാഹേതര ബന്ധങ്ങളും ചൈനീസ് ചാരവനിതയുമായുള്ള ബന്ധവുമുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് ജെൻസെൻ ഹുവാംഗ് രാജിവച്ചത്. പിന്നീട് സ്ഥാനത്തേക്ക് തിരികെവരാൻ ആഗ്രഹമുണ്ടെന്ന് ഹുവാംഗ് വ്യക്തമാക്കിയതോടെയാണ് ഇപ്പോൾ അദ്ദേഹത്തെ കമ്പനി ബോർഡ് തിരിച്ചെടുത്തത്.'എൻവിഡിയ ജെൻസൻ ഹുവാംഗിനെ പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ഡയറക്ടർബോർഡ് അംഗമായും ഉടനടി പ്രാബല്യത്തിൽ വരുംതരത്തിൽ നിയമിക്കുന്നു. ഹുവാംഗുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം അദ്ദേഹത്തിന്റെ സത്യസന്ധതയിലും കമ്പനിയെ നയിക്കാനുള്ള കഴിവിലും ബോർഡിന് വിശ്വാസം ലഭിച്ചു. തുടർന്നാണ് ഏകകണ്ഠമായി തീരുമാനമെടുത്തത്. ഇതിനായി അമേരിക്കൻ സർക്കാരിലെ ഉന്നതോദ്യോഗസ്ഥരിൽ നിന്നും അഭിപ്രായം തേടിയിരുന്നു.
ഹുവാംഗിന്റെ വരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോർഡ് ഉറപ്പുനൽകുന്നു എൻവിഡിയയെ നയിക്കാൻ അനുയോജ്യനായ വ്യക്തി ജെൻസൺ തന്നെയാണ്. അദ്ദേഹത്തിന്റെ വരവ് ഓഹരി ഉടമകൾക്കും ജീവനക്കാർക്കും പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാണ്.' ബോർഡ് ചെയർമാൻ ഹാർവി സി ജോൺസ് വ്യക്തമാക്കി.അതേസമയം, വലിയ വിനയത്തോടെയും പുതിയ പ്രതിബദ്ധതയോടെയും ഉത്തരവാദിത്വം ഏൽക്കുന്നെന്ന് ജെൻസെൻ ഹുവാംഗ് പ്രതികരിച്ചു. ബോർഡ് നൽകിയ വിശ്വാസത്തിനും വിശദ ചർച്ചകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.