മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി അബിന്‍ വര്‍ക്കി എംഎൽഎ. എംഎല്‍എയായിരിക്കെ 21 കോടിയുടെ ആസ്തി വികസന ഫണ്ട് പാഴാക്കിയെന്നും ഒരുരൂപ പോലും ചെലവഴിക്കാത്ത ഏക എംഎല്‍എയാണ് വീണാ ജോര്‍ജെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.. തന്റെ കൈവശം അതിന്റെ വിവരാവകാശ രേഖകള്‍ ഉണ്ട്. കൂടുതല്‍ അവകാശവാദവുമായി വന്നാല്‍ പുറത്തുവിടുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. കഴിഞ്ഞ ദിവസം ഇരവിപേരൂരില്‍ നടന്ന വികസന സദസ്സിലായിരുന്നു അബിന്‍വര്‍ക്കിയുടെ ആരോപണം.. കോഴഞ്ചേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഉണ്ടായ വാക്‌പോരിന് പിന്നാലെയാണ് പുതിയ ആരോപണവുമായി അബിന്‍ വര്‍ക്കി രംഗത്തെത്തിയിരിക്കുന്നത്...