രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷാ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, ജലവൈദ്യുതി, റെയില്‍വേ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് ചര്‍ച്ചയാകും. ചര്‍ച്ചകള്‍ക്ക് ശേഷം ഇരു പ്രധാനമന്ത്രിമാരും നേപ്പാളില്‍ നിരവധി പദ്ധതികള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും ഷാ കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് സന്ദര്‍ശനത്തിനായി ഷാ ഡല്‍ഹിയില്‍ എത്തിയത്. മാര്‍ച്ചില്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ബലേന്‍ ഷായുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണ്.