അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീന്‍ പൗഡറുകളുടെയും വില്‍പ്പന തടയാന്‍ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈന്‍ വിപണനവും നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും പരിശോധന നടത്താന്‍ സംസ്ഥാന drugs controlerക്ക് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ക്രീമുകളുടെ പ്രചാരണം നടത്തുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവും. ഫേസ് ഷീറ്റുകള്‍, ഫെയര്‍നെസ് ഉല്‍പ്പന്നങ്ങള്‍, ചര്‍മ്മത്തിന്റെ നിറവും സൗന്ദര്യവും വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകള്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കാനും നിര്‍ദേശമുണ്ട്. അതേസമയം മലപ്പുറത്തെ 17 കാരിയുടെ പരാതിയില്‍ പൊലീസ് നടപടിയാരംഭിച്ചു.