Share this Article
ബിസ്‌ലെരിക്കെതിരെ നിയമനടപടിക്ക് FSSAI അനുമതി; കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ
FSSAI Approves Legal Action Against Bisleri Over Water Test

സുരക്ഷിതമല്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി. പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. ഇതിനെത്തുടർന്ന്, FSSAI ആക്റ്റ് 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ അപ്പീലിൽ കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ  റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാൽ, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ  അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രോമേറ്റും PAHകളും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും FSSAI അടുത്തിടെ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്‌ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories