Share this Article
ഇന്ത്യയിലെത്തിയ പാകിസ്താന്‍ മന്ത്രി മസൂദ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഉപാധികളോടെ അനുമതി
Pakistan Minister Masood Malik

ഷാങ്ഹായ് സഹകരണ സംഘടനയുടെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടിയില്‍ പങ്കെടുക്കാനായി രണ്ട് ദിവസം മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍ മന്ത്രി മസൂദ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്‍കി. നേരത്തെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ മസൂദ് മാലിക്, ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗ ഉള്‍പ്പെടെ ദില്ലിയിലെ മറ്റ് ചില സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ കേന്ദ്രം അത് നിഷേധിച്ചിരുന്നു. ഇപ്പോള്‍ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മാത്രമേ സന്ദര്‍ശനം നടത്താവൂ എന്നും രാഷ്ട്രീയ പരിപാടികളോ അത്തരത്തിലുള്ള മറ്റ് കാര്യങ്ങളോ ഒന്നും പാടില്ലെന്നുമുള്ള നിബന്ധനകളോടെയാണ് താജ്മഹല്‍ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് നിലനിര്‍ത്തിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories