Share this Article
നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമായും ജയശങ്കറുമായും കൂടിക്കാഴ്ച
Nepal PM Balen Shah

ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ്  ബാലെന്‍ ഷാ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തുന്ന ബാലെന്‍ ഷാ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടികാഴ്ച്ച നടത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും ബാലെന്‍ ഷാ കൂടികാഴ്ച്ച നടത്തും.  നേപ്പാളില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ നേരത്തെ നല്‍കിയ അനുമതി കൂടുതല്‍ വിപുലീകരിക്കുന്നതും ഇന്ത്യ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായവും നേപ്പാള്‍ പ്രതീക്ഷിക്കുന്നുണ്ട്. ലുംബിനിയിലെ ഗൗതമബുദ്ധ വിമാനത്താവളത്തിലേക്കും പൊഖാറയിലെ പുതിയ വിമാനത്താവളത്തിലേക്കും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനായി ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കൂടുതല്‍ പ്രവേശന പാതകള്‍ അനുവദിക്കണമെന്ന നേപ്പാളിന്റെ ദീര്‍ഘകാല ആവശ്യവും നാളത്തെ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories