Share this Article
കേരള സർവകലാശാലയ്ക്ക് പുതിയ താൽക്കാലിക വി.സി; നാലംഗ പാനൽ ഗവർണർക്ക് കൈമാറി സർക്കാർ
 Kerala University

കേരള സര്‍വകലാശാലയില്‍ പുതിയ താല്‍ക്കാലിക വി.സി.യെ തിരഞ്ഞെടുക്കാന്‍ നാലുപേരടങ്ങുന്ന പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ കാലാവധി ഈ മാസം 28-ന് അവസാനിക്കാനിരിക്കെയാണ് നടപടി. കേരള സര്‍വകലാശാലയിലെ ഡോ. വസന്ത ഗോപാല്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. എബ്രഹാം ജോസഫ്, എം.ജി. സര്‍വകലാശാലയിലെ ഇ. സുലൈമാന്‍, കുസാറ്റിലെ ഡോ. ജുനൈദ് ബുഷ്രി എന്നിവരാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പാനലിലുള്ളത്. ആരോഗ്യ സര്‍വകലാശാല വി.സി.യെന്ന നിലയില്‍ കേരളയുടെ ചുമതല വഹിച്ചിരുന്ന മോഹനന്‍ കുന്നുമ്മല്‍ വിരമിക്കുന്നതോടെ സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയില്‍ കൂടി സ്ഥിരം വി.സി. ഇല്ലാതാകും. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories