Share this Article
ബഹറൈനിലേക്ക് വീണ്ടും ആക്രമണം നടത്തി ഇറാന്‍
Bahrain Reports Fresh Incident Involving Iran

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം നടത്തി. ബഹ്റൈനിലെ മനാമയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ മനാമ വ്യവസായ മേഖലയില്‍ വന്‍ നാശനഷ്ടമുണ്ടായി. മിസൈല്‍ ആക്രമണത്തില്‍ ഫാക്ടറിക്ക് തീപിടിച്ചു. അമേരിക്കന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യം വച്ചതായും ഇറാന്‍ പറഞ്ഞു. ബഹ്‌റൈനിലെ സൈനിക താവളങ്ങള്‍ ആക്രമിച്ചെന്നും അല്‍ റഫ, അവാലി യുഎസ് വ്യോമ പ്രതിരോധ റഡാര്‍ സംവിധാനം തകര്‍ത്തെന്നും ഇറാന്‍ അവകാശപ്പെട്ടു. ആക്രമണം പ്രതിരോധിച്ചെന്നും ഹീനമായ അക്രമണമാണ് നടന്നതെന്നും ബഹ്റൈന്‍ പറഞ്ഞു. ആക്രമണത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണ പ്രദേശത്ത് മൈനില്‍ ഇടിച്ച് എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന്‍ സൈനികര്‍ അറിയിച്ചു. ഒമാനിലെ ഖസബിനടുത്ത് രണ്ട് എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories