Share this Article
പോളണ്ടിൽ റഷ്യൻ മിസൈലുകളും ഡ്രോണും പതിച്ചു; വ്യോമാതിർത്തി ലംഘനമെന്ന് നാറ്റോ
Russian Objects Land in Southeastern Poland

യുക്രെയ്‌നിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിനിടെ പോളണ്ടില്‍ റഷ്യന്‍ മിസൈലുകളും ഡ്രോണും പതിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്  തെക്കുകിഴക്കന്‍ പോളണ്ടില്‍ രണ്ട് മിസൈലുകളും ഒരു ഡ്രോണുമാണ് പതിച്ചത്. റഷ്യയുടെ മനഃപൂര്‍വമുള്ള പ്രകോപനമാണിതെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌ക് ആരോപിച്ചു. പോളണ്ടിന്റെ വ്യോമാതിര്‍ത്തിയുടെ ലംഘനമാണിതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും പ്രതികരിച്ചു. മിസൈല്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുദ്ധാനന്തര യുക്രെയ്‌നിലെ പുനര്‍നിര്‍മാണത്തിനും സുരക്ഷയ്ക്കുമായി നവംബര്‍ 9 മുതല്‍ തെക്കുകിഴക്കന്‍ പോളണ്ടില്‍ യൂറോപ്യന്‍ സൈനികാഭ്യാസം നടക്കുകയാണ്. ഇതിന് 35 കിലോമീറ്റര്‍ അകലെയാണ് റഷ്യന്‍ മിസൈല്‍ പതിച്ചത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories